news
എസ്.കെ.എസ്.എസ്.എഫ് ചമ്പോട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവീകരിച്ച സഹചാരി സെൻ്ററിൻ്റെയും ഇസ്‌ലാമിക് സെൻ്ററിൻ്റെയും ഉദ്ഘാടനം സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നിർവഹിക്കുന്നു

കുറ്റ്യാടി: എസ്.കെ.എസ്.എസ്.എഫ് ചമ്പോട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടി നവീകരിച്ച സഹചാരി സെന്ററിന്റെയും ഇസ്ലാമിക് സെന്ററിന്റെയും ഉദ്ഘാടനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. ഹംസ ദാരിമി അദ്ധ്യക്ഷനായി. ടി.വി കുഞ്ഞബ്ദുല്ലഹാജിയെ ആദരിച്ചു. മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല മുഖ്യാതിഥിയായി. അലി തങ്ങൾ പാലേരി, വി.എം റാഷിദ് കാക്കുനി, ശ്രീജേഷ് ഊരത്ത്, ടി.എ റഷീദ് റഹ്മാനി, കബീർ റഹ്മാനി, യാസർ റഹ്മാനി, അജ്മൽ അശ്അരി, അഡ്വ. മുഹമ്മദ് ഹബീബ്, മുഹമ്മദലി മുസ്‌ലിയാർ, ശുഐബ് ദാരിമി, കെ.കെ സുഹൈൽ, ടി.കെ ഫാസിൽ, ഇ.കെ റമീസ്, കെ.കെ നൂഹ്, എൻ.പി അഫ്നാസ് പ്രസംഗിച്ചു.