വളയം: ചെക്യാട് അരീക്കരകുന്നിലെ അതിർത്തി സുരക്ഷാസേനയുടെ (ബി.എസ്.എഫ്) 131 ബറ്റാലിയൻ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ബേസ് ക്യാമ്പിൽ നടന്ന പരിപാടിയിൽ ഓഫിസർമാരും ജവാൻമാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. യോഗ പരിശീലക രുചി ജോഷി വിവിധ യോഗഭ്യാസങ്ങളിലൂടെ ക്യാമ്പിനെ ഉദ്ബോധിപ്പിച്ചു . ഉദ്യോഗസ്ഥർക്കിടയിൽ ശാരീരിക ക്ഷമത, മാനസിക ഏകാഗ്രത എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യോഗ സംഘടിപ്പിച്ചത്. ബി.എസ്.എഫ്. വൈഫ്സ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് മേനക ജോഷി പരിപാടിയിൽ മുഖ്യാതിഥിയായി. ഓഫീസർമാരായ ഹർദാൻ ചരൻ, വിവേക് മിശ്ര, നീരജ് കുമാർ, ഇൻസ്‌പെക്ടർ സൂര്യ ഡിയോചരൻ നേതൃത്വം നൽകി.