
മാനന്തവാടി: തിരുനെല്ലിയിൽ വിദേശ വനിതയെ റിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. നെതർലൻഡ് സ്വദേശിയായ 25 കാരിയാണ് വയനാട് സന്ദർശനത്തിനിടെ താമസിച്ച തിരുനെല്ലിയിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരൻ പീഡിപ്പിച്ചതായി തിരുനെല്ലി പൊലീസിൽ പരാതി നൽകിയത്. തിരുമ്മൽ ചികിത്സയ്ക്കിടെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് പരാതി. കഴിഞ്ഞ ഡിസംബർ ആദ്യമാണ് ഓൺലൈൻ ബുക്കിംഗ് വഴി തിരുനെല്ലിയിലെ റിസോർട്ടിൽ യുവതി എത്തിയത്. ലൈംഗിക അതിക്രമത്തിനെതിരെ ഇന്ത്യയിൽ പരാതി നൽകേണ്ടത് എങ്ങനെയാണെന്ന് യുവതിക്ക് അറിയില്ലായിരുന്നു. തുടർന്നാണ് കഴിഞ്ഞ പതിനാലാം തീയതി യുവതി എ.ഡി.ജി.പിക്ക് പരാതി നൽകിയത്.