കോഴിക്കോട് : എസ്.ഡി.പി.ഐ സ്ഥാപകദിനം ജില്ലയിൽ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ജില്ലാ കമ്മറ്റി ഓഫീസിൽ ജനറൽ സെക്രട്ടറി എൻ.കെ റഷീദ് ഉമരി പതാകയുയർത്തി. സാമൂഹിക നീതി നടപ്പിലാക്കാൻ സരക്കാരുകൾ മടിക്കുകയാണെന്നും രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും സാമൂഹിക നീതിയിൽ അധിഷ്ഠിതമായ നയങ്ങൾ നടപ്പിലാക്കാൻ സർക്കാരുകൾ തയ്യാറായിട്ടില്ലെന്നും റഷീദ് ഉമരി പറഞ്ഞു. കൊമ്മേരിയിൽ നടന്ന സ്ഥാപകദിന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി സ്ഥാപക ദിന സന്ദേശം നൽകി. ഫാസിസത്തിന് പൗരസമൂഹം ശക്തമായ തിരിച്ചടി നൽകി ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം നേടിയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ ആലസ്യം ഉണ്ടാവരുതെന്ന് അദ്ദേഹം പറഞ്ഞു.