കുന്ദമംഗലം: ലഹരി വിരുദ്ധ സന്ദേശവുമായി കുന്ദമംഗലം പൊലീസിന്റെ സഹകരണത്തോടെ പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ .എസ്. എസ് യൂണിറ്റ് കൂട്ടയോട്ടം നടത്തി. കുന്ദമംഗലം പൊലീസ് എസ് എച്ച് ഒ ശ്രീകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. ലഹരി വിരുദ്ധ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കാനായി "ഫിറ്റ്നസാണ് എന്റെ ലഹരി "എന്ന ടാഗ് ലൈൻ എഴുതിയ ടീ ഷർട്ട് ധരിച്ചാണ് വോളണ്ടിയർമാർ കൂട്ടയോട്ടത്തിൽ പങ്കെടുത്തത്. കാരന്തൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഓട്ടം കുന്ദമംഗലം ബസ്‌സ്റ്റാൻഡിൽ സമാപിച്ചു. സി.പി.ഒ വിപിൻ പി. കെ, എൻ .എസ് .എസ് പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ, വോളണ്ടിയർ ലീഡർമാരായ പി.നിയ, മുഹമ്മദ് നാസിൽ എന്നിവർ നേതൃത്വം നൽകി.