മുക്കം: മുക്കം അർബൻ കോ- ഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങളുടെ മക്കളിൽ എം.ബി.ബി.എസ് ഉൾപ്പെടെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. വിദ്യാഭ്യാസ പ്രവർത്തകൻ വത്സൻ മഠത്തിൽ ഉദ്ഘാടനംചെയ്തു. സൊസൈറ്റി പ്രസിഡന്റ് ചന്ദ്രൻ കപ്പ്യേടത്ത് അദ്ധ്യക്ഷത വഹിച്ചു. അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ വി. കുഞ്ഞാലി , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് റഫീഖ് മാളിക, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.പ്രേമൻ,എ.പി.മുരളീധരൻ, ഡോ.എ. മനോജ്,ഡോ.ഗീത തിലക്, എം.പി.മാധവൻ, അബ്ദുറഹിമാൻ ചേന്ദമംഗലൂർ എന്നിവർ പ്രസംഗിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ് കെ. കമലാക്ഷി സ്വാഗതവും സെക്രട്ടറി വി. സച്ചിൻ നന്ദിയും പറഞ്ഞു.