img20240623
അനുമോദന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകുന്നു

മുക്കം: മികവ് തെളിയിച്ച വിദ്യാർത്ഥികളെയും തിളക്കമാർന്ന വിജയം നേടിയ നീലേശ്വരം ഗവ. ഹയർ സെക്കൻഡറിസ്കൂളിനെയും നീലേശ്വരം പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അനുമോദിച്ചു. ചടങ്ങ് തളിപ്പറമ്പ് ഡിവൈഎസ്പി പി.പ്രമോദ് ഉദ്ഘാടനം ചെയ്തു. സജീഷ് പടിഞ്ഞാറയിൽ അദ്ധ്യക്ഷത വഹിച്ചു. സി.ശ്രീനാഥ് മുഖ്യാതിഥിയായി. കെ. ഗീതാമണി, ഇ.കെ. മുഹമ്മദാലി എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. മുക്കം നഗരസഭ കൗൺസിലർ എം.കെ. യാസർ, ക്ലബ്ബ് ചെയർമാൻ പി. കെ. മുരളീധരൻ, എഴുത്തുകാരൻ പി.കെ. ഗണേശൻ, ഡോ. ബാൻസുരി ദേവ്, എ.എം.അബ്ദുള്ള, നിഷാദ് കുന്നത്ത്, കുര്യൻ ജോസഫ്, എൻ.സി. അപ്പുണ്ണി, ഇ.കെ. ജിഞ്ചിൽ, ഫാത്തിമ നദ, ഐ.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.