 
കോഴിക്കോട്: ഉയർന്ന യോഗ്യത നേടിയിട്ടും പ്ലസ്‌വൺ പ്രവേശനം ലഭിക്കാതെ വിദ്യാർത്ഥികൾ അലയുന്നതിനിടെ ജില്ലയിൽ ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസുകൾക്ക് തുടക്കം. ജില്ലയിലെ 179 സ്‌കൂളുകളിലാണ് പ്ലസ് വൺ ക്ലാസുകൾ ഇന്നലെ ആരംഭിച്ചത്. മൂന്ന് അലോട്ട്‌മെന്റുകൾ കഴിഞ്ഞിട്ടും ജില്ലയിൽ 16101 കുട്ടികൾ പ്ലസ് വൺ പ്രവേശനം ലഭിക്കാതെ പുറത്തുനിൽ ക്കുകയാണ്. രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. സർക്കാർ മേഖലയിൽ 65 സ്‌കൂളുകളും എയ്ഡഡ് മേഖലയിൽ 28, അൺ എയ്ഡഡ് മേഖലയിൽ 26, സ്‌പെഷ്യൽ ടെക്നിക്കൽ മേഖലയിൽ മൂന്ന് സ്‌കൂളുമാണ് ഉള്ളത്. ജില്ലയിൽ സയൻസിന് 318 ബാച്ചുകളും ഹ്യുമാനിറ്റീസിന് 146 ബാച്ചും കൊമേഴ്സിൽ 213 ബാച്ചും ഉൾപ്പെടെ ആകെ 677 ബാച്ചുകളാണുള്ളത്.
@അപേക്ഷ നൽകിയത്- 48156
@അഡ്മിഷൻ ലഭിച്ചത് - 32055
# മെറിറ്റിൽ- 27383
#സ്‌പോർട്സ് ക്വാട്ട- 502
#സംവരണ വിഭാഗം- 2028
#മാനേജ്‌മെന്റ് ക്വാട്ട- 1750
#അൺ എയ്ഡഡ് - 392