dddd
ഇരിങ്ങല്ലൂരിൽ നടന്ന പ്രതിഭ സംഗമത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് വിദ്യാർത്ഥികളെ അനുമോദിക്കുന്നു

കോഴിക്കോട്: ഒളവണ്ണ പഞ്ചായത്ത് ഒന്നാം വാർഡായ ഇരിങ്ങല്ലൂരിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ഗവാസ് ഉദ്ഘാടനം ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. ശാരുതി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ അരങ്ങ് 2024 സംസ്ഥാനതല പ്രസംഗ മത്സര വിജയി ദാർബികദാസ് മുഖ്യാതിഥിയായി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. എം. ഷിബു, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ബാബുരാജ്, സി.ഡി.എസ് അംഗം ശാന്തി എന്നിവർ പങ്കെടുത്തു. വയോജന സംഘമവുംനടന്നു. കെ. പി. എം. കുട്ടി സ്വാഗതം പറഞ്ഞു.