കുറ്റ്യാടി: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ഇന്റർനാഷണൽ ഗോൾഡൻ ഫാൽക്കൻ കാരാട്ടേയുടെയും ആഭിമുഖ്യത്തിൽ കുറ്റ്യാടിയിൽ കൂട്ടയോട്ടവും സ്പോർട്സ് സെമിനാറും സംഘടിപ്പിച്ചു. ജപ്പാൻ കരാട്ടെ ഡോ ഇന്റർനാഷണൽ സൗത്ത് ഇന്ത്യ ചീഫ് ഇൻസ്ട്രക്ടർ സെൻസെയ് പികെ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം ഷഫീഖ് ഉദ്ഘാടനം ചെയ്തു. സുനീഷ് കെ ജാൻ കുറ്റ്യാടി , ഖാലിദ് സിഎം ,നൗഷാദ് പികെ ദേവർകോവിൽ,ഷഹാന ലത്തീഫ്, അശ്വിൻ മനോജ് ,അപർണ സുനീഷ് എച്ച് ആർ, എന്നിവർ പ്രസംഗിച്ചു. സെൻസെയ് റഫീഖ് സി സ്വാഗതവും നസീർ.പി.സി നന്ദിയും പറഞ്ഞു.