ബാലുശ്ശേരി: വിദ്യാർത്ഥികളായ ആർ. ശബരീനാഥ്, വിഷാൽ വിനീഷ് എന്നിവർ എഴുതിയ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ജീവചരിത്രം 'മിശിഹാ' പി.പി.പത്മിനി അമ്മയ്ക്ക് പുസ്തകം നൽകി കല്യാണിക്കുട്ടി അമ്മ പ്രകാശനം ചെയ്തു.
പൂനൂർ വ്യാപാര ഭവനിൽ എം.വി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. രമേശൻ പിണങ്ങോട്ട് പുസ്തകം പരിചയപ്പെടുത്തി. വിനീഷ് താഴത്തയിൽ, പ്രീജാ രാജ്, രജനി, ഒ.പി .ശൈല, ശബരിനാഥ്, വിഷാൽ വിനീഷ് എന്നിവർ പ്രസംഗിച്ചു. രത്നാകരൻ ഉപഹാര സമർപ്പിച്ചു. ഒ.പി പ്രേംനാഥ് സ്വാഗതവും ടി.വി രാജീവൻ നന്ദിയും പറഞ്ഞു.