
കോഴിക്കോട്: കേന്ദ്ര സർക്കാരിനെതിരെ ജീവനക്കാരുടെ യോജിച്ച പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് കേരള എൻ.ജി. ഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനം സമാപിച്ചു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സംഘടന വ്യക്തമാക്കി. ഇന്നലെ സംഘടന റിപ്പോർട്ടിൻ മേലുള്ള ചർച്ചയുടെ മറുപടിയോടെ ആരംഭിച്ച പ്രതിനിധി സമ്മേളനത്തിന് ശേഷം സുഹൃദ് സമ്മേളനം നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ്, ജോയിന്റ് കൗൺസിൽ ഒഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ, കെ. ജി. ഒ.എ ജനറൽ സെക്രട്ടറി എം. ഷാജഹാൻ, ബി.ഇ.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സി. രാജീവൻ, കെ.എസ്.ഇ.എ ജനറൽ സെക്രട്ടറി കെ.എൻ. അശോക് കുമാർ, ബി.എസ്.എൻ.എൽ.ഇ.യു ജനറൽ സെക്രട്ടറി എം. വിജയകുമാർ, കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് നീക്കാംപുറത്ത്, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, ഓൾ ഇന്ത്യ ഇൻഷ്വറൻസ് എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.പി.കൃഷ്ണൻ, കെ.ജി.എൻ.എ ജനറൽ സെക്രട്ടറി ടി.സുബ്രഹ്മണ്യൻ, പി.എസ്.സി.ഇ.യു ജനറൽ സെക്രട്ടറി കെ.വി. സുനുകുമാർ, എ.കെ.ജി.സി.ടി ജനറൽ സെക്രട്ടറി ഡോ.പി. മുഹമ്മദ് റഫീക്ക്, കെ.എൽ.എസ്.എസ്.എ ജനറൽ സെക്രട്ടറി പി. സതികുമാർ , എ.കെ.പി.സി.ടി.എ പ്രസിഡന്റ് ഡോ.എ. നിശാന്ത്, കെ.എൻ.ടി. ഇ.ഒ ജനറൽ സെക്രട്ടറി എ.എം. ജുനൈദ്, എൻ.ജി.ഒ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഷിജു കുര്യൻ, ഇ.ടി.സി സംസ്ഥാന സെക്രട്ടറി ജിതേഷ് , കേരള എൻ.ജി.ഒ അസോസിയേഷൻ (എസ്) ജനറൽ സെക്രട്ടറി കെ.വി. ഗിരീഷ്, എൻ.ജി.ഒ സെന്റർ ജനറൽ സെക്രട്ടറി കെ. ചന്ദ്രൻ, എൻ.ജി.ഇ.എ സംസ്ഥാന പ്രസിഡന്റ് സി.പി. നളിനാക്ഷൻ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി 23 പ്രമേയങ്ങൾ അംഗീകരിച്ചു. മൂന്ന് ദിവസമായി നടന്നുവന്ന സമ്മേളനത്തിന് സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ ഉപസംഹാര പ്രസംഗം നടത്തി.
@എൻ.ജി.ഒ യൂണിയൻ സമ്മേളനം
വി.ശോഭ വനിത സബ്
കമ്മിറ്റി കൺവീനർ
കോഴിക്കോട്: കേരള എ.ൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനം വി.ശോഭ കൺവീനറും അർച്ചന.ആർ. പ്രസാദ്,ജി. ജിഷ എന്നിവർ ജോയിന്റ് കൺവീനറുമായ വനിത സബ് കമ്മിറ്റി രൂപീകരിച്ചു. വി. റീന,ടി.വി ഹേമലത,അനിത.എം (കാസർകോട്),കെ.ഷീബ, സീബ ബാലൻ,നിഷ വടവതി (കണ്ണൂർ),യു.കെ.സരിത കെ.ആർ പ്രീതി,പി.ലീലാമണി (വയനാട്),വി.വിനീജ.കെ. മിനി,വി.കെ.സജ്ല (കോഴിക്കോട്),വി.പി.സിനി,സരിത തറമ്മൽ പറമ്പ്,അസീന ബീഗം.പി (മലപ്പുറം),കെ.പി.ബിന്ദു,സി.ഉഷ (പാലക്കാട്),ആർ. എൽ.സിന്ധു,കെ എം ഷർമ്മിള,ബീന മാത്യു (തൃശൂർ),ലിൻസി വർഗ്ഗീസ് എസ് മഞ്ജു,പി.ലത (എറണാകുളം),നീന ഭാസ്കരൻ,എസ്.സ്മിത,കെ.എ ബിന്ദു (ഇടുക്കി),ഷീന.ബി.നായർ,എം.എഥേൽ,സിസിലി കുരുവിള (കോട്ടയം),എഫ്.റഷീദ കുഞ്ഞ്,കെ.ഇന്ദിര,യു.സാജിത,ടി.എം. ഷൈജ (ആലപ്പുഴ),എൽ. അഞ്ജു,സൂസൻ തോമസ്,എം.വി.സുമ (പത്തനംതിട്ട),പി.മിനിമോൾ,കെ.സി. റൻസിമോൾ,എസ്.ഷാമിന (കൊല്ലം),ബി. പത്മം,എൽ.ലേഖ,വി.ഷിജി. (തിരുവനന്തപുരം നോർത്ത്),എം.ജെ.ഷീജ,ആർ.വി. രമ്യ,എ.എസ്.ചിത്ര,ഒ.ബിജി,(തിരുവനന്തപുരം സൗത്ത്) എന്നിവർ അംഗങ്ങളാണ്.