satheesh
ഈദ് സോഷ്യൽ സംഗമം

മീഞ്ചന്ത: പന്നിയങ്കര -തിരുവണ്ണൂർ റോഡിൽ സലാം അങ്കണത്തിൽ ഐ.എസ്.എം മീഞ്ചന്ത മേഖല ഈദ് സോഷ്യൽ സംഗമം സംഘടിപ്പിച്ചു. വേദിയിൽ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. പന്നിയങ്കര സബ് ഇൻസ്പെക്ടർ കിരൺ ഉദ്ഘാടനം ചെയ്തു . പ്രോഗ്രാം ചെയർമാൻ സാദിഖ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ബഷീർ പട്ടേൽതാഴം(ഫാറൂഖ് കോളേജ്) മുഖ്യപ്രഭാഷണം നടത്തി. പന്നിയങ്കര ഹെൽത്ത് ഇൻസ്പെക്ടർ സ്വാമിനാഥ്, കൗൺസിലർമാരായ ബിജുലാൽ, നിർമ്മല, എന്നിവർ പ്രസംഗിച്ചു. ജില്ലാ നിയമ സേവന അതോറിറ്റി വോളന്റിയർ സലീം വട്ടക്കിണർ സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്റർ അയ്യുബ് മാത്തോട്ടം നന്ദിയും പറഞ്ഞു.