നാദാപുരം: ജൂലായ് 20ന് നാദാപുരത്ത് നടക്കുന്ന കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു. നാദാപുരം ഇരിട്ടി ഓഡിറ്റോറിയത്തിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷനോജ് . എം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുഖിഷ് .പി, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഐ സുനിൽകുമാർ .കെ, കെ. പി. എ. സംസ്ഥാന നിർവാഹക സമിതി അംഗം സുധീഷ് കെ, ജില്ലാ കമ്മിറ്റി അംഗം ബിജു.എ. എന്നിവർ പ്രസംഗിച്ചു.