കോഴിക്കോട്ട്: പ്ലസ് വൺ പ്രവേശന പ്രതിസന്ധിയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡി.ഡി ഓഫീസിലേക്ക് ബി.ജെ.പി-യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മാനാഞ്ചിറ സ്റ്റേറ്റ് ബാങ്കിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് ഡി.ഡി ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം അവകാശമായി കാണുന്ന കേരളീയ സമൂഹത്തിൽ മുഴുവൻ എ-പ്ലസ് കിട്ടിയ കുട്ടികൾ പോലും പ്രവേശനം ലഭിക്കാതെ കഷ്ടപ്പെടുന്ന സ്ഥിതിയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് വി.കെ.സജീവൻ ആവശ്യപ്പെട്ടു. യുവമോർച്ച ജില്ലാപ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടുളി, ടി.റിനീഷ്, ഒ.ബി.സി മോർച്ച ജില്ലാപ്രസിഡന്റ് ശശിധരൻ നാരങ്ങയിൽ,കെ.ഷൈബു എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ രമ്യ സന്തോഷ്,സരിത പറയേരി, നേതാക്കളായ രമണിഭായി, പ്രവീൺ തളിയിൽ, എൻ.ജഗന്നാഥൻ എൻപി.പ്രകാശ്,പ്രവീൺ ശങ്കർ, വിഷ്ണു പയ്യാനക്കൽ, മാലിനി സന്തോഷ് തുങ്ങിയവർ നേതൃത്വം നൽകി.