satheesh
രാമായണോത്സവം സ്വാഗത സംഘം രൂപീകരണം ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : ഭാരതീയ സംസ്കൃതിയുടെ ഭാഗമായ രാമായണമെന്ന ഇതിഹാസത്തെ അറിഞ്ഞ് ജീവിക്കുന്ന പുതു തലമുറയെ സമൂഹം വാർത്തെടുക്കണമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. കേരള ക്ഷേത്രസംരക്ഷണ സമിതി സംഘടിപ്പിച്ച രാമായണോത്സവം സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല അദ്ധ്യക്ഷൻ അഡ്വ. അരുൺ ജോഷി അദ്ധ്യക്ഷനായി. കെ. സി സുജയൻ,എസ് പ്രബോധ്കുമാർ , നരസിംഹാനന്ദ ജിതാത്മാനന്ദ, ശ്രുതിപ്രിയാനന്ദ സരസ്വതി, മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, ശംഭു നമ്പൂതിരി, എ. കെ .ബി . നായർ , വി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.