spodanam
തലപ്പുഴയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സ്‌ഫോടക വസ്തു

മാനന്തവാടി: തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള പ്രദേശത്ത്

സ്‌ഫോടക വസ്തുക്കൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ മക്കിമല കൊടക്കാട് വന മേഖലയിലാണ് സംഭവം.

മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴി ബോംബെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ജീവനക്കാരാണ് കണ്ടെത്തിയത്. തുടർന്ന് തണ്ടർബോൾട്ട് അടക്കമുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെടുത്ത വസ്തു ഐ.ഇ.ഡിയാണെന്നാണ് സംശയം. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധനകൾ തുടങ്ങി. നേരത്തെ പലവട്ടം മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച മേഖലയാണിത്. മാവോയിസ്റ്റ് തെരച്ചിലിനു വേണ്ടി പൊലീസ് നടന്നു പോകുന്ന വഴിയരികിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.
പ്രദേശത്ത് കൂടുതൽ സ്ഥലങ്ങളിൽ ഇത്തരം വസ്തുക്കൾ ഉണ്ടോയെന്നും പരിശോധിച്ചു വരുകയാണ്. ഇന്ന് വനമേഖലയിൽ പൊലീസും തണ്ടർബോൾട്ടും സംയുക്ത പരിശോധന നടത്തിയേക്കും.