ബാലുശ്ശേരി: ജീവകാരുണ്യ പ്രവർത്തകനും റിയൽ എസ്റ്റേറ്റ് വ്യാപാരിയുമായ ആട്ടൂർ മുഹമ്മദ് (മാമി ) നെ കണ്ടെത്തുക, മുഹമ്മദിനെ തട്ടിക്കൊണ്ടുപോയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങളുമായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി.എന്നിവർക്ക് സമർപ്പിക്കാൻ ഒപ്പുശേഖരണം നടത്തി. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി പള്ളി വികാരി ഫാദർ ജോർജ്ജ് വെള്ളയ്ക്കാകുടി ഉദ്ഘാടനംചെയ്തു. ഭരതൻ പുത്തൂർവട്ടം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർസി.കെ രാജീവൻ,അസ്സയിനാർ എന്മച്ചൻകണ്ടി, മനോജ് കുന്നോത്ത് അഡ്വ.രാജേഷ്, കെ.രാമചന്ദ്രൻ, മനാഫ് പനായി, മൊഹസിൻ കീഴമ്പത്ത്, ഷെരീഫ്. കെ..ആട്ടൂർ പ്രസംഗിച്ചു.കൈലാസ് നാഥ്, അഷറഫ് പെരിക്കളത്തിൽ നേതൃത്വം നൽകി.