kanthapuram-

കോഴിക്കോട്: ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ദേശീയ തലത്തിൽ സമുദായ നേതാക്കളുടെ കോർഡിനേഷൻ രൂപപ്പെടുത്തുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. ഇതിനുള്ള ശ്രമങ്ങളാരംഭിച്ചതായി അദ്ദേഹം കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുസ്ലിം, ക്രൈസ്തവ, സിഖ് സമൂഹങ്ങൾ സമാന സ്വഭാവമുള്ള തിക്താനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. അത് ജനാധിപത്യപരമായും നിയമപരമായും ഒരുമിച്ചുനിന്ന് പ്രതിരോധിക്കേണ്ടതുണ്ട്. അതിന് കേരളത്തിലെ ഉൾപ്പെടെ ന്യൂനപക്ഷ സമുദായ നേതാക്കളുമായി സംസാരിക്കും.