news
വേദിക വായനശാല സംഘടിപ്പിച്ച പ്രവേശനോത്സവം ജയചന്ദ്രൻ മൊകേരി സാനിയ സാഷയ്ക്ക് ലൈബ്രറിയിൽ അംഗത്വം നൽകി ഉദ്ഘാടനം ചെയ്യുന്നു.

നരിക്കൂട്ടുംചാൽ: വായന പക്ഷാചരണത്തിന്റെ ഭാഗമായി നരിക്കൂട്ടുംചാൽ വേദിക വായനശാല നടത്തിയ പ്രവേശനോത്സവം ശ്രദ്ധേയമായി. പദ്ധതിയുടെ ഭാഗമായി പുതിയ വായനക്കാർക്കും പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും ലൈബ്രറിയിൽ അംഗത്വം നൽകി. എഴുത്തുകാരൻ ജയചന്ദ്രൻ മൊകേരി ഉദ്ഘാടനം ചെയ്തു. വായന കുട്ടികൾക്ക് സ്വാദിഷ്ടമായ ഭക്ഷണം പോലെയാവണമെന്ന് അദ്ദേഹം പറഞ്ഞു. വേദിക പ്രസിഡന്റ് ജെ.ഡി. ബാബു അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് കെ.ഷരീഫ് മുഖ്യാതിഥിയായി. എസ്.ജെ.സജീവ് കുമാർ, ഡോ. എള്ളിൽ സജീവൻ, രമേശ് ബാബു കാക്കന്നൂർ, കെ.കെ.രവീന്ദ്രൻ, ടി. സുരേഷ് ബാബു, കെ.കെ.സന്തോഷ്, കെ.പി.റീജ, പി.പി.ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.