 
ബാലുശ്ശേരി: ബാലുശ്ശേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വാർഷിക ജനറൽ ബോഡി യോഗം നടന്നു. പി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ.രാമചന്ദ്രൻ, ആരീഫ ബീവി, ഇ.കെ. അബൂബക്കർ, പി.ഫൈസൽ, പ്രഭോഷ്,പി.കെ. ഹരിദാസൻ, ഷിബിന കെ.രാഘവൻ, എൻ.കെ. സുധാകരൻ എന്നിവർ പ്രസംഗിച്ചു. കെ.രാഘവൻ സ്വാഗതവും എൻ.കെ. ജയരാജൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പി.ഫൈസൽ (ചെയർമാൻ), പി. സുധാകരൻ (വർക്കിംഗ് ചെയർമാൻ), കെ.രാമചന്ദ്രൻ, പി.കെ ഹരിദാസൻ (വൈസ് ചെയർമാൻമാർ), ടി.കെ ശ്രീധരൻ (സെക്രട്ടറി), പാറക്കൽ ബാലൻ, സി. കൃഷ്ണൻ (ജോ. സെക്രട്ടറിമാർ), എൻ.കെ സുധാകരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.