
കൽപ്പറ്റ: സർക്കാരിനെതിരെയുള്ള ജനവികാരം ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതായി സി.പി.ഐ വയനാട് ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം. സപ്ലൈകോയിൽ സാധനങ്ങളില്ലാത്തതും ക്ഷേമപെൻഷനുകൾ മുടങ്ങിയതും വലിയ തിരിച്ചടിയായി. രാഹുൽ ഗാന്ധിക്കെതിരെയുള്ള പി.വി അൻവർ എം.എൽ.എയുടെ മോശം പരാമർശം വയനാട് മണ്ഡലത്തിൽ കൂടുതൽ തിരിച്ചടിക്കും കാരണമായി.
ചൊവ്വാഴ്ച എക്സിക്യൂട്ടീവും ചേർന്നിരുന്നു. തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം രണ്ട് യോഗങ്ങളിലും ചർച്ചയായി. രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറച്ചെങ്കിലും മികച്ച പ്രകടനം സാദ്ധ്യമായില്ല. ആനി രാജ എന്ന മികച്ച സ്ഥാനാർത്ഥിയെ ഇറക്കിയിട്ടും വോട്ട് വർദ്ധിപ്പിക്കാൻ കഴിഞ്ഞില്ല. ലോക്സഭാ ഉപതിരഞ്ഞെടുപ്പിന് മുന്നൊരുക്കം നടത്താനും തീരുമാനിച്ചു.