school
കല്ലാച്ചിമ്മൽ എം.എൽ.പി.സ്കൂൾ

കല്ലാച്ചി: വായനാ വാരാഘോഷത്തിന്റെ ഭാഗമായി കല്ലാച്ചിമ്മൽ എം.എൽ.പി.സ്കൂൾ വിദ്യാരംഗം സാഹിത്യ ക്ലബ്ബ് ഉദ്ഘാടനവും വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്‌കൂൾ പത്രമായ മാതൃവാണി, ഇൻലന്റ് മാസികയായ കിലുക്കാംപെട്ടി എന്നിവയുടെ പ്രകാശനവും സാഹിത്യകാരൻ അനു പാട്യംസ് നിർവ്വഹിച്ചു. ചടങ്ങിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.കെ.നാസർ, പി.ടി.എ. പ്രസിഡന്റ് പി.കെ.സമീർ, പ്രധാനദ്ധ്യാപിക സി.പി. സുചിത്ര, അർജുൻ ജി.കെ, സുജിന.കെ.പി, മുഹമ്മദലി എ.കെ, മുഹമ്മദ് സിനാൻ വി.പി, രമ്യ വി.പി. എന്നിവർ പ്രസംഗിച്ചു. വിദ്യാരംഗം സാഹിത്യ ക്ലബ്ബ് കൺവീനർ ടി. അദ്വൈത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.എച്ച് ഷാഹിന നന്ദിയും പറഞ്ഞു.