kappad
കാപ്പാട് ബീച്ച് റോഡ് തകർന്ന നിലയിൽ

കൊയിലാണ്ടി: രണ്ട് ദിവസമായി തുടരുന്ന ശക്തമായ കടൽക്ഷോഭത്തിൽ കാപ്പാട് ബീച്ച്‌ റോഡ് വീണ്ടും കടലെടുത്തു. 100 മീറ്ററിലധികം റോഡ് പൂർണമായും ഒലിച്ചുപോയി. ഇതോടെ ബീച്ച് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു. നാല് ദിവസം മുമ്പ് ബീച്ച് റോഡിലെ ഒരുഭാഗത്ത് ഗർത്തം രൂപപ്പെട്ടിരുന്നു. കഴിഞ്ഞ കാലവർഷത്തിൽ കടലെടുത്ത സ്ഥലങ്ങളിലെ റോഡ് തന്നെയാണ് വീണ്ടും തകർന്നത്. ഇന്നലെ വാർഡ് മെമ്പർ വത്സലയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് ഗതാഗതതം നിരോധിച്ചതായി ബോർഡ് സ്ഥാപിച്ചു. 2023 ഒക്ടോബറിൽ ജലവിഭവ മന്ത്രി കാപ്പാട് ബീച്ച് സന്ദർശിച്ചിരുന്നു. തീരത്തിന്റെ സുരക്ഷ ഉറപ്പുവരുത്തൽ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു.