bsnl
ബി.എസ്.എൻ.എൽ

കോഴിക്കോട്: ബി.എസ്.എൻ.എൽ എക്സിക്യൂട്ടീവ് ജീവനക്കാരുടെ സംഘടനയായ സഞ്ചാർ നിഗം എക്സിക്യൂട്ടീവ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം. കാലിക്കറ്റ് ടവറിൽ രാവിലെ 10.30ന് അസോ.ജനറൽ സെക്രട്ടറി എം.എസ്. അറ്റ്സുൽ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. 29 ന് നടക്കുന്ന പൊതുസമ്മേളനം ബി.എസ്.എൻ.എൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ബി .സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. വി .ജി .സാബു, സെക്രട്ടറി കെ. പി. ജിതേഷ്, ജില്ലാ പ്രസിഡന്റ് എം.എ .ഗഫൂർ, സെക്രട്ടറി ഡോ. എസ് ശ്രീനാഥ് എന്നിവർ പങ്കെടുത്തു.