darna
darna

ഒളവണ്ണ: ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ പന്തിരങ്കാവ് പാറക്കുളം റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി പന്തീരങ്കാവ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതഷേധ സായാഹ്ന ധർണ നടത്തി. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് ഉദ്ഘാടനം ചെയ്തു പന്തീരങ്കാവ് ഏരിയ പ്രസിഡന്റ് ഡി.എം.ചിത്രാകരൻ അദ്ധ്യക്ഷത വഹിച്ച. ഒളവണ്ണ മണ്ഡലം പ്രസിഡന്റ് കെ.നിത്യാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ഏരിയ ജനറൽ സെക്രട്ടറി പ്രശാന്ത് ഈരാട്ടിൽ, സെക്രട്ടറി സന്തോഷ് കുമാർ വി, സുധീപ് തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയ വൈസ് പ്രസിഡന്റ് ദേവിൽ കുമാർ, ഗിരീഷ് കുമാർ വി.എം ,മിഥുൻ ആർ, അജി വി, ശേഖരൻ പി വി തുടങ്ങിയവർ നേതൃത്വം നൽകി