chakko
എ.സി.ഷണ്മുഖദാസിന്റെ എരഞ്ഞിക്കലിലെ സ്മൃതി മണ്ഡപത്തിൽ എൻ.സി. പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവരുടെ നേത്വത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു

കോഴിക്കോട് : താൻ നിലയുറപ്പിച്ച മുന്നണിയുടെ നിലപാടുകളിൽ തെറ്റ് സംഭവിച്ചാലും ചൂണ്ടിക്കാണിക്കാൻ ആർജ്ജവം കാണിച്ച നേതാവായിരുന്നു എ. സി. ഷണ്മുഖദാസെന്ന് എൻ. സി. പി സംസ്ഥാന പ്രസിഡന്റ് പി. സി. ചാക്കോ. എൻ. സി. പി. നേതാവും മുൻ മന്ത്രിയുമായ എ. സി. ഷണ്മുഖദാസിന്റെ ചരമ വാർഷികാത്തോടനുബന്ധിച്ച് എരഞ്ഞിക്കലിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എക്കാലവും ഇടതു സോഷ്യലിസ്റ്റ് ആശയങ്ങളിൽ ഉറച്ചു നിന്ന് മുന്നോട്ടുപോയ വ്യക്തിത്വമായിരുന്നു എ. സി. ഷണ്മുഖദാസിന്റേതെന്നും പി. സി. ചാക്കോ പറഞ്ഞു. വനം മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എൻ. സി. പി ജില്ലാ വൈസ്. പ്രസിഡന്റ് ടി. പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഷണ്മുഖദാസിന്റെ ഭാര്യ ഡോ. കെ.പാറുക്കുട്ടി, എൻ. സി. പി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി. എൻ. ശിവശങ്കരൻ. എം.ആലിക്കോയ. പി. വി. അജ്മൽ. മജീദ് എടവണ്ണ, പി. സുധാകരൻ, കോർപ്പറേഷൻ കൗൺസിലർമാരായ വി. പി. മനോജ്. എസ്. എം. തുഷാര. വി. പി. സഫീന. എൻ. സി. പി. മണ്ഡലം പ്രസിഡന്റ് സി. കെ. സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.