 
മേപ്പയ്യൂർ :തുറയൂർ ഗ്രാമപഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ ആനോറെക്റ്റൽ ക്ലിനിക് ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചാ. വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വടകര ഗവ ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. എസ് കവിത മുഖ്യപ്രഭാഷണം നടത്തി. ഡോ. ജാസിർ, കെ.എം.രാമകൃഷ്ണൻ, ദിപിന ടി.കെ, സബിൻരാജ് കെ.കെ, ജിഷ, കൃഷ്ണകുമാർ.കെ, രാമദാസൻ, അഞ്ജു മാടത്തിൽ, വിനീതൻ കെ.പി, സി.കെ.നാരായണൻ, സിറാജ്, നാഗത്ത് നാരായണൻ എന്നിവർ പ്രസംഗിച്ചു. ഡോ. സൂരജ് സ്വാഗതവും ബിന്ദു .കെ.കെ നന്ദിയും പറഞ്ഞു.