 
ബേപ്പൂർ : ശക്തമായ കടൽ ക്ഷോഭത്തിൽ കടൽഭിത്തി പൂർണമായും തകർന്നു. 15 മീറ്ററോളം കരയിലേക്ക് കയറ്റി വെച്ച ഒരു ഫൈബർ വളളം പൂർണമായും കടലെടുത്തു. ജങ്കാർ, ഉല്ലാസ ബോട്ടുകൾ സർവീസ് നിറുത്തി. പുലിമൂട്ടിലെ തട്ടുകടക്കാർ കടകൾ സുരക്ഷിത സ്ഥാനത്തേക്ക് കയറ്റിവെച്ചെങ്കിലും രാത്രിയിൽ ഒഴുകിപ്പോകുമോ എന്ന ഭീതിയിലാണ് . ബേപ്പൂർ പൊലീസിന്റെ നിർദ്ദേശ പ്രകാരം പുലിമൂട്ടിലേക്കുള്ള പ്രവേശനം വിലക്കി.