yoga
യോഗ

ചാത്തമംഗലം: വെള്ളനൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം ചാത്തമംഗലത്ത് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.പി.എ സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിത പി ത്യാഗരാജ് മുഖ്യാതിഥിയായി. ഡോ.പി.റീത്ത, എം സുഷമ , പ്രീതി വാലത്തിൽ, ഷീസ സുനിൽകുമാർ, എം.കെ.അജീഷ് എന്നിവർ പ്രസംഗിച്ചു. ഡോ.മാജിദ ഹൈദർ അലി സ്വാഗതം പറഞ്ഞു. ജി എച്ച് എസ് എസ് കുഴിമണ്ണയിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. പ്രിൻസിപ്പൽ കെ.ജെ.പോൾ ഉദ്ഘാടനം ചെയ്തു.