binoy
മാതൃകാ പൊതുപ്രവർത്തകനുള്ള 2023-ലെ എ സി ഷൺമുഖദാസ് സ്മാരക പുരസ്ക്കാരം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയിൽ നിന്ന് സ്വീകരിക്കുന്നു

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ പരാജയം ജനം നൽകിയ മുന്നറിയിപ്പാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഷൺമുഖദാസ് പഠനകേന്ദ്രം ഏർപ്പെടുത്തിയ മാതൃകാ പൊതുപ്രവർത്തകനുള്ള 2023-ലെ എ സി ഷൺമുഖദാസ് സ്മാരക പുരസ്‌കാരം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയിൽ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം സമ്മതിക്കുകയും ജനവിധി മാനിക്കുകയും ചെയ്യുന്നു. ചർച്ച ചെയ്ത് തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി പൂർവാധികം ശക്തിയോടെ എൽ.ഡി.എഫ് തിരിച്ചുവരും. ബി.ജെ.പിയാണ് ഇടതുപക്ഷത്തിന്റെയും രാജ്യത്തിന്റെയും മുഖ്യശത്രുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.