കായക്കൊടി: കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചോർച്ച അതീവ ഗൗരവതരമായ വിഷയമാണെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. കെട്ടിടം നിർമ്മിച്ച് ഒരു വർഷം തികയും മുമ്പെ ഉണ്ടായ ചോർച്ച സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ചോർച്ച പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കുടുംബാരോഗ്യകേന്ദ്രം സന്ദർശിച്ച നേതാക്കൾ പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ. സുധീറുമായി യു.ഡി.എഫ് നേതാക്കൾ ചർച്ച നടത്തി. യു.ഡി.എഫ് നേതാക്കളായ ഒ.പി.മനോജ്, കെ.പി.ബിജു, റഫീഖ് കൊടുവങ്ങൽ, കോരങ്കോട്ട് മൊയ്തു, കെ.പി.പത്മനാഭൻ ,മുഹമ്മദ് സാലിഹ്, റിജേഷ്, സലിം എന്നിവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു. കെട്ടിടത്തിന്റെ സൺഷേഡിലാണ് വലിയ തോതിൽ ചോർച്ച അനുഭവപ്പെടുന്നത്.