കോഴിക്കോട്: അഴിഞ്ഞിലം എ.യു.പി സ്കൂളിൽ ഗാന്ധിദർശൻ, ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവരുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ് , ബോധവത്കരണ ക്ലാസ്, പോസ്റ്റർ രചനാ മത്സരം എന്നിവ നടന്നു. വാഴയൂർ ഗ്രാമപഞ്ചായത്ത് അംഗവും സ്കൂൾ പി.ടി.എ പ്രസിഡന്റുമായ ജിജേഷ്.കെ ഉദ്ഘാടനം ചെയ്തു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.ഐ ഷൈജു ക്ലാസെടുത്തു. ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് കൊണ്ടോട്ടി എൽ.എ സെക്രട്ടറി അനൂപ് കുമാർ എൻ.എസ് ഗൈഡ്സ് ഇൻ ചാർജ്ജ് ശ്രീഭ.പി, പ്രധാനാദ്ധ്യാപിക സജിത, അദ്ധ്യാപകരായ രാജേഷ്.കെ.എം, ജയേഷ് ടി.പി നിധിൻ ശ്യാം എന്നിവർ നേതൃത്വം നൽകി.