bsnl
ബി.എസ്.എൻ.എൽ

കോഴിക്കോട്: ബി.എസ്.എൻ.എൽ എക്സിക്യൂട്ടീവ് ജീവനക്കാരുടെ സംഘടനയായ സഞ്ചാർ നിഗം എക്സിക്യൂട്ടീവ് അസോസിയേഷൻ 26ാം സംസ്ഥാന സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി എം.എസ്. അട്സുൽ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ.വി.ജി സാബു അദ്ധ്യക്ഷത വഹിച്ചു. ജിതേഷ് കെ.പി ( സംസ്ഥാന സെക്രട്ടറി), ടാറ്റ ബാബു ( ദേശീയ ട്രഷറർ), സുനീർ എസ് ( സംസ്ഥാന ട്രഷറർ), ജഗദാലയ് ( കർണാടക സംസ്ഥാന സെക്രട്ടറി), വിമൽ രഘുനാഥ് ( അസി. സെക്രട്ടറി), ശ്രീനാഥ് എസ് ( ജില്ലാ സെക്രട്ടറി) തുടങ്ങിയവർ പ്രസംഗിച്ചു. ബി.എസ്.എൻ.എല്ലിന്റെ വികസനം, ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.