കുറ്റ്യാടി: മലയോര മേഖലയിലെ കർഷകരിൽ നിന്ന് സംഭരിച്ച വിത്തുതേങ്ങയുടെ വില വിതരണം ചെയ്യുക, വിത്തുതേങ്ങ സംഭരണത്തിലെ അപാകത പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കർഷക കോൺഗ്രസ് കാവിലുംപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂതംപാറ വിത്തുതേങ്ങ ഓഫിസിന് മുമ്പിൽ ധർണ നടത്തി.. കെ.പി രാജൻ ഉദ്ഘാടനം ചെയ്തു. സണ്ണി ഓലിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം കോരങ്കോട്ട് മൊയ്തു മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സോജൻ ആലക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജി. സത്യനാഥ്, പവിത്രൻ വട്ടക്കണ്ടി അനന്തൻ കുനിയിൽ, റോബിൻ ജോസഫ്,സുരേഷ് കൂരാറ ഒ ടി. ഷാജി, എൻ.കെ.രാജൻ, ആകാശ് ചീത്തപ്പാട് നാരായണൻ ടി.എൻ ജോയി. എൻ.കെ.എന്നിവർ പ്രസംഗിച്ചു.