കോഴിക്കോട്: ജില്ല തൈക്വാണ്ടോ അസോ. 26ാം മത് സീനിയർ, ജൂനിയർ തൈക്വാണ്ടോ സംസ്ഥാന ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം. ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 9.30ന് സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽ നിന്ന് 900 ത്തിൽ പരം മത്സരാർത്ഥികൾ വിവിധ വെയ്റ്റ് കാറ്റഗറിയിൽ മത്സരിക്കും. വാർത്താസമ്മേളനത്തിൽ തൈക്വാണ്ടോ അസോസിയേഷൻ ഓഫ്‌കേരള ജനറൽ കൺവീനർ മൂസാ ഹാജി, ജനറൽ സെക്രട്ടറി വി. രതീഷ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.ജ്യോതിഷ്, ജില്ലാസെക്രട്ടറി എം.ആർ ശരത്കുമാർ, പി.ആർ.ഒ പി. ഉമേഷ് എന്നിവർ പങ്കെടുത്തു.