വടകര : വിദ്യാർത്ഥികളെ നന്മയുടെ വിളനിലമാക്കുന്നതായിരിക്കണം വിദ്യാഭ്യാസമെന്നും കേവലം വിജയികളെ സൃഷ്ടിച്ച് വിപ്ലവം സൃഷ്ടിക്കലല്ല വിദ്യാഭ്യാസത്തിന്റെ ഉന്നത ലക്ഷ്യമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി. വടകര ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പി. ടി. എ പ്രസിഡന്റ് ഹരീന്ദ്രൻ കരിമ്പനപ്പാലം അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ഐ കോർപ്പറേറ്റ് മാനേജർ റവ. സുനിൽ പുതിയാട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഡി. ഇ. ഒ രേഷ്മ സമ്മാനദാനം നിർവഹിച്ചു. റവ. മനോജ് മാത്യു, പി. സജീവ് കുമാർ, ബിന്ദു എം. കെ, ഷാലിമ എം. എസ്, റൊണാൾഡ് വിൻസന്റ്, കെ.സജിത എന്നിവർ പ്രസംഗിച്ചു.