മേപ്പയ്യൂർ: മേപ്പയ്യൂർ - കൊല്ലം റോഡ് ഗതാഗതം താറുമാറാക്കി ജനങ്ങളെ ആകെ ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കീഴരിയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന പ്രതിഷേധ സംഗമം കീഴരിയൂർ സെന്ററിൽ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉദ്ഘാട നം ചെയ്തു. ടി.യു.സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. മുസ് ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി.പി.എ അസീസ്, ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ, ഇടത്തിൽ ശിവൻ, രാജീവ് തോമസ്, കെ.എം.സുരേഷ് ബാബു, കെ.സി.രാജൻ, ചുക്കോത്ത് ബാലൻ നായർ, കുറ്റ്യായത്തിൽ ഗോപാലൻ, ഇ.രാമചന്ദ്രൻ, പാറക്കീൽ അശോകൻ എന്നിവർ പ്രസംഗിച്ചു.