 
കൊയിലാണ്ടി: പന്തലായനി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു, എൻ.എം.എം.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും രാജ്യപുരസ്കാർ ജേതാക്കളെയും അനുമോദിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടിൽ ഉദ്ഘാടനം ചെയ്തു. സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എ.കെ.ശാരികയ്ക്ക് ഉപഹാരം നൽകി. നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. നിജില പറവക്കൊടി, കെ.ഷിജു, ഇ.കെ.അജിത്, പി.പ്രജിഷ, പി.എം. ബിജു, എ.പി.പ്രബീദ്, സി.പി.സഫിയ, ജെസി, പി.കെ.രഘുനാഥ്, ഒ.കെ.ഷിഖ, സി.വി.ബാജിത്ത്, കെ.കെ.ശ്രീജിത്ത്, കെ.കെ.സിന്ധു, സാലി ജോസഫ് എന്നിവർ പ്രസംഗിച്ചു.