kadu
സുൽത്താൻ ബത്തേരി -പുൽപ്പള്ളി സംസ്ഥാനപാതയിൽ അടിക്കാട് റോഡിലേക്ക് വളർന്ന് നിൽക്കുന്നു.

സുൽത്താൻ ബത്തേരി : വനപാതയിൽ റോഡ് മറച്ച് വളർന്നുനിൽക്കുന്ന അടിക്കാടുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. സുൽത്താൻ ബത്തേരി -പുൽപ്പള്ളി സംസ്ഥാനപാതയിൽ അഞ്ചാം മൈലിനും ആറാംമൈലിനും ഇടയിലാണ് കാടുകൾ വളർന്നുനിൽക്കുന്നത്. ഉണക്കമരങ്ങൾ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നതും ഭീതി ഉയർത്തുകയാണ്. അടിക്കാടുകൾക്കിടയിൽ മറഞ്ഞുനിൽക്കുന്ന മാനുകളടക്കമുള്ള വന്യമൃഗങ്ങൾ വാഹനങ്ങൾക്കു മുന്നിൽ ചാടി അപകടം ഉണ്ടാവാൻ സാദ്ധ്യതയേറെയാണ്. കാഴ്ച മറച്ച് വളർന്നുനിൽക്കുന്ന അടിക്കാടുകൾ ഇരു ചക്രവാഹന യാത്രക്കാരെയാണ് ഏറെ പ്രയാസത്തിലാക്കുന്നത്.