നന്മണ്ട: നന്മണ്ട കൃഷി ഭവൻ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കർഷക സഭയും നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ പ്രതിഭ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിത വടക്കേടത്ത്, വാർഡ് മെമ്പർമാരായ രാജീവൻ, സ്മിത ഉണ്ണൂലികണ്ടി, സെമീറ ഊളാറാട്ട്, സി.ഡി.എസ് ചെയർപേഴ്സൺ വി.കെ.സാവിത്രി, ശശിധരൻ കപ്പള്ളി, രാമദാസൻ. പി എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ പി.ഷെൽജ സ്വാഗതവും കൃഷി അസിസ്റ്റന്റ് എ.കെ.ബുഷ്റ, നന്ദിയും പറഞ്ഞു. നടീൽ വസ്തുക്കളും പച്ചക്കറി വിത്തും കർഷകർക്ക് വിതരണം ചെയ്തു.