hjgyt
ക​ന​ത്ത​ ​മ​ഴ​യി​ൽ​ ​പ​യ്യോ​ളി​ ​ദേ​ശീ​യ​ ​പാ​ത​യ്ക്ക് ​സ​മീ​പ​ത്തെ​ ​സ​ർ​വീ​സ് ​റോ​ഡി​ലെ​ ​ ​കു​ഴി​ക​ളി​ൽ​ ​വെ​ള്ളം​ ​നി​റ​ഞ്ഞ​തോ​ടെ​ ​അ​പ​ക​ടം​ ​ഒ​ഴി​വാ​ക്കാ​ൻ​ ​നാ​ട്ടു​കാ​‍​ർ​ ​റോ​ഡി​ലി​റ​ങ്ങി​ ​വാ​ഹ​ന​ങ്ങ​ൾ​ ​നി​യ​ന്ത്രി​ക്കു​ന്നു. എ.​ആ​ർ.​സി.​ ​അ​രുൺ ക​ന​ത്ത​ ​മ​ഴ​യി​ൽ​ ​പ​യ്യോ​ളി​ ​ദേ​ശീ​യ​ ​പാ​ത​യ്ക്ക് ​സ​മീ​പ​ത്തെ​ ​സ​ർ​വീ​സ് ​റോ​ഡി​ലെ​ ​കു​ഴി​ക​ളി​ൽ​ ​വെ​ള്ളം​ ​നി​റ​ഞ്ഞ​തോ​ടെ​ ​അ​പ​ക​ടം​ ​ഒ​ഴി​വാ​ക്കാ​ൻ​ ​നാ​ട്ടു​കാ​‍​ർ​ ​റോ​ഡി​ലി​റ​ങ്ങി​ ​വാ​ഹ​ന​ങ്ങ​ൾ​ ​നി​യ​ന്ത്രി​ക്കു​ന്നു.

 സബ് കളക്ടർ ഹർഷിൽ ആർ മീണ നോഡൽ ഓഫീസർ

കോഴിക്കോട് : ദേശീയപാത 66ൽ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന വടകര -കൊയിലാണ്ടി ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ സബ് കളക്ടർ ഹർഷിൽ ആർ മീണയെ നോഡൽ ഓഫീസറായി നിയമിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരമാണ് നോഡൽ ഓഫീസർ നിയമനം. വെങ്ങളം അഴിയൂർ റീച്ചിലാണ് പ്രധാന പ്രശ്നമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇവിടെ കരാറുകാരൻ സ്വീകരിച്ച നിലപാട് തെറ്റാണ്. ഇക്കാര്യം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു.

പയ്യോളി, അഴിയൂർ, വടകര ഭാഗങ്ങളിൽ വെള്ളക്കെട്ട് മൂലം പ്രശ്നമുണ്ടെന്ന് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. തിക്കോടി, അയനിക്കാട്, പയ്യോളി ഭാഗങ്ങളിൽ ബോട്ടിൽ സഞ്ചരിക്കേണ്ട അവസ്ഥയാണെന്ന് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല പറഞ്ഞു.

പയ്യോളിയിൽ കൾവർട്ട് നിർമ്മിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നും ജനങ്ങളുടെ പ്രതിഷേധം മൂലം പണി തുടങ്ങാൻ കഴിയുന്നില്ലെന്നും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു. ദേശീയപാതയിലെ പ്രവൃത്തി കാരണം മൂരാട് ഭാഗത്ത് വൈദ്യുതി പോസ്റ്റുകൾ അപകടാവസ്ഥയിലായ കാര്യം യോഗം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ നോഡൽ ഓഫീസർ പരിശോധിച്ച് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ മാത്രമുള്ള 31 റോഡുകൾ പലവിധ പ്രവൃത്തികൾക്കായി കീറിയശേഷം അറ്റകുറ്റപ്പണി നടത്താത്ത അവസ്ഥയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണം. റോഡ് നിശ്ചിത സമയത്തിനുള്ളിൽ അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിൽ ആക്കിയില്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ അറിയിക്കും. ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ.കെ. രമ, ഇ.കെ.വിജയൻ, കാനത്തിൽ ജമീല, പി.ടി.എ റഹീം, ലിന്റോ ജോസഫ്, കെ.എം. സച്ചിൻദേവ്, ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, സബ് കളക്ടർ ഹർഷിൽ ആർ മീണ, എ.ഡി.എം കെ. അജീഷ്, അസി. കളക്ടർ ആയുഷ് ഗോയൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

' ദേശീയപാതയിലെ വെള്ളക്കെട്ട്, സർവീസ് റോഡുകൾ മുങ്ങി വീട്ടുകാർക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നിവ പരിഹരിക്കാൻ സംസ്ഥാന തലത്തിൽ യോഗം വിളിക്കും'.

പി.എ.മുഹമ്മദ് റിയാസ്, പൊതുമരാമത്ത് മന്ത്രി.