ഉള്ളിയേരി: മിൽമ ഉഉളിയേരി മാർക്കറ്റിംഗ് ഡിപ്പോയുടെയും ഉള്ളിയേരി സാമൂഹ്യക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും രക്തദാനവും നടത്തി. ഡിപ്പോ മാനേജർ റോബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ കെ.എം സുധീഷ് ഉദ്ഘാടനം ചെയ്തു. ഡോ. ധന്യ ആരോഗ്യ ബോധവൽകരണ ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ മുരളീധരൻ, അരുൺ നമ്പിയാട്ടിൽ, ആശാ വർക്കർ അംബിക, വി.തപൺ, ബീനിഷ്, അജീഷ് അത്തോളി എന്നിവർ പ്രസംഗിച്ചു. സുജിത്ത്, സ്മിത, ജോതി, അനഷ, ശ്രുതി, ലിമ , മിനി എന്നിവർ പങ്കെടുത്തു. ബാബു കെ .പി സ്വാഗതവും ദിൽജിത്ത് നന്ദിയും പറഞ്ഞു. രക്തദാനത്തിന് അരുൺ നമ്പിയാട്ടിൽ നേതൃതം നൽകി.