കുന്ദമംഗലം : ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചാത്തമംഗലം കുഴക്കോട് ഉപാസന വായനശാലയും 17-ാം വാർഡ് കുടുംബശ്രീയും സംയുക്തമായി ലഹരി വിരുദ്ധ കൂട്ടായ്മയും ബോധവൽക്കരണ ക്ലാസുംസംഘടിപ്പിച്ചു. വായനശാല ഹാളിൽ കുന്ദമംഗലം പൊലീസ് എസ്.എച്ച്.ഒ.എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ശ്രീജ പൂളക്കമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പർ പ്രീതി വാലത്തിൽ , കുടുംബശ്രീ സി.ഡി.എസ് അനിത പ്രകാശ് , വാർഡ് തല വിമുക്തി കൺവീനർ പി ഹരിദാസൻ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ പി ശ്രീകുമാർ, വായനശാല പ്രസിഡന്റ് ഇ വേലായുധൻ എന്നിവർ പ്രസംഗിച്ചു. സി സന്തോഷ് കുമാർ സ്വാഗതവും സി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.