1
നവനീതം ചെറുകഥാ പുരസ്കാരം അജിജേഷ് പച്ചാട്ട് ഷാഫി പൂവത്തിങ്കലിന് നൽകുന്നു

കോഴിക്കോട്: നവനീതം 2023 അഖില കേരള ചെറുകഥാ മത്സര വിജയികൾക്കുള്ള പുരസ്കാര വിതരണം എഴുത്തുകാരൻ അജിജേഷ് പച്ചാട്ട് നിർവഹിച്ചു. മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജലീലിയോ, ഷാഫി പൂവത്തിങ്കൽ, എം വരുൺ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. കോളേജ് ഇംഗ്ലീഷ് വിഭാഗവുമായി ചേർന്ന് നൽകുന്ന നവനീതം എൻഡോവ്മെന്റ് മുഹമ്മദ് അഫ്താബിന് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. മോൻസി മാത്യു നൽകി. സജീദ് നടുത്തൊടി അദ്ധ്യക്ഷത വഹിച്ചു. പി അബ്ദുള്ള ( പ്രസി, ഇംഗ്ലീഷ് വിഭാഗം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ), അസി. പ്രൊഫ.സൗമ്യ ഡി ഷെറിൻ, എ ഷാലു എന്നിവർ പ്രസംഗിച്ചു. സി.പ്രജോഷ് കുമാർ സ്വാഗതവും ടി.എസ്.നിഷ നന്ദിയും പറഞ്ഞു.