photo
ബാലുശ്ശേരിയിൽ എ.സി. ഷൺമുഖദാസ് സ്മാരക ഇൻഡോർ സ്റ്റേഡിയം കെ.എം. സച്ചിൻ ദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: എ. സി ഷൺമുഖദാസിന്റെ സ്മരണാർത്ഥം ബാലുശ്ശേരിയിൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയം കെ.എം.സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു. പുരുഷൻ കടലുണ്ടി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചംകണ്ടി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത.വി.കെ, സബിത ഡി.ബി, ഹരീഷ് നന്ദനം, എം ഗിരീഷ്, പി.പി.രവീന്ദ്രനാഥ്, വി.സി.വിജയൻ, സുജ ബാലുശ്ശേരി, അസീസ് ടി.എം, ശിവൻ പൊന്നാറമ്പത്ത്, മുസ്തഫ ദാരുകല എന്നിവർ മുൻ എം.എൽ.എ പുരുഷൻ കടലുണ്ടിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപയും ഗ്രാമപഞ്ചായത്ത് അനുവദിച്ച 40 ലക്ഷം രൂപയും ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചത്.