ബാലുശ്ശേരി: കിനാലൂർ കേളിക്കര റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2023-24 വർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന പരിപാടി പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. എം.കുട്ടി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ റെസിഡന്റ്‌സ് പ്രസിഡന്റ് എൻ. പി. രാമദാസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ കെ പ്രകാശിനി മുഖ്യ പ്രഭാഷണം നടത്തി. കെ കെ. പദ്മനാഭൻ, കെ. രാഘവൻ എന്നിവർ പ്രസംഗിച്ചു, പി പി. രോഹിണി സ്വാഗതവും ദേവപ്രിയ നന്ദിയും പറഞ്ഞു.