ബാലുശ്ശേരി: തൊഴിലുറപ്പ് തൊഴിൽദിനങ്ങൾ വർദ്ധിപ്പിക്കണമെന്നും, വെട്ടിക്കുറച്ച ഫണ്ട് പുനഃസ്ഥാപിക്കണമെന്നും മഹാത്മാ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) ബാലുശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
എച്ച്.എം.എസ്. സംസ്ഥാനസെക്രട്ടറി ജെ.എൻ.പ്രേം ഭാസിൻ ഉദ്ഘാടനം ചെയ്തു. എ.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ദിനേശൻ പനങ്ങാട്, സുജ ബാലുശ്ശേരി, വിജേഷ് ഇല്ലത്ത്, വി.കെ.വസന്തകുമാർ, ഹരീഷ് ത്രിവേണി, ഷൈമ കോ റോത്ത്, പി.ബാലകൃഷ്ണൻ, കെ.വിജയകുമാർ, ബിന്ദു കൊല്ലര്കണ്ടി, സുഭാഷിണി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വിജേഷ് ഇല്ലത്ത് (പ്രസിഡന്റ്) ഹരീഷ് ത്രിവേണി (ജന. സെക്രട്ടറി) ബിന്ദു ദിനേശ്, സുധ മാവിലമ്പാടി ( വൈസ് പ്രസിഡന്റ്) ബാബുരാജ്, ബിന്ദു കെല്ലര്കണ്ടി (സെക്രട്ടറിമാർ) നബീസ (ട്രഷറർ).