തൊട്ടിൽപാലം: തടഞ്ഞുവച്ച പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ് പി.എ) കാവിലുംപാറ മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.സി.ഗോപാലൻ ഉദ്ഘാടനം ചെയ്‌തു. കെ.ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഒ.എം.ഷാജൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു. കെ.പി.പത്മനാഭൻ, പവിത്രൻ ചന്ദ്രോത്ത്, കെ.സി.ബാലകൃ ഷ്‌ണൻ, ഒ.രവീന്ദ്രൻ ബി.കെ.സത്യനാഥ്, കെ.പി.സെബാസ്‌റ്റ്യൻ ഡൊമിനിക് കളത്തൂർ, ജോഷി കറുകമാലിൽ, അംബുജാക്ഷൻ തൊട്ടിൽപാലം എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ടി രാജൻ (പ്രസിഡണ്ട്) ജോഷി കറുകമാലിൽ (സെക്രട്ടറി)അംബുജാക്ഷൻ തൊട്ടിൽപാലം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.