കുറ്റ്യാടി: ഒരു വർഷക്കാലം ഏറെ കഷ്ടപ്പെട്ട് പഠിച്ച് വിജയിച്ച ആയിരക്കണക്കിന് വിദ്യാർത്ഥികളെ തെരുവിലിറക്കിയ സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് യൂത്ത് കോൺഗ്രസ്. വിദ്യാർത്ഥികളുടെ ഭാവി ജീവിതം നശിപ്പിക്കാതെ അധിക ബാച്ച്അനുവദിക്കണമെന്നും യൂത്ത് കോൺഗ്രസ് കായക്കൊടി മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം സെക്രട്ടറി ഉമേഷ് കുണ്ടുതോട് ഉദ്ഘാടനം ചെയ്തു. കായക്കൊടി മണ്ഡലം പ്രസിഡന്റ് സിദ്ധാർത്ഥ് കെ.പി അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് അജയഘോഷ് കെ.പി, നാജിദ്.കെ, ഷമ്മാസ്.ജെ, റിജീഷ് ദേവർകോവിൽ,അഫ്രിൻ എന്നിവർ പ്രസംഗിച്ചു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി നഫിൻ ഫൈസൽ സ്വാഗതം പറഞ്ഞു.